എസ്.കെ.എസ്.എസ്എഫ്. സിൽവർ ജൂബിലി ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 22 ന് തൃശ്ശൂർ സമർഖന്ദ് മഹാ നഗരി സുന്നി പടയണികളുടെ ജന പ്രളയം കൊണ്ട് ചരിത്രം തീർക്കും.
22 ന് 3 മണിക്ക് 25000 പേർ അണി നിരക്കുന്ന അതി ഗംഭീരമായ വിഖായ റാലിയോടെ സമാപന പൊതു സമ്മേളനത്തിന് തുടക്കമാകും. സമാപന സമ്മേളനംപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുസ്‌ലിം കൈരളിയുടെ അജയ്യനായ അമരക്കാരൻ നേതൃ നിരരയിൽ പകരം വെക്കാനാവാത്ത സൂര്യ ജ്യോതിസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കരുത്തനായ സമസ്ഥാന ജന:സെകട്ടറി അഡ്വ:ഓണംപള്ളി മുഹമ്മദ് ഫൈസി സദസ്സിന് സ്വാഗതം ആശംസിക്കും. മുസ്ലിം പണ്ഡിത നിരയിലെ അജയ്യനായ അമരക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കരുത്തനായ കാര്യധർഷി ശൈകുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ ആദരീയനായ ശൈകുനാ ആനക്കര കോയകുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്. വിഖായ ടീമിന്റെ ലോഞചിംഗ് കർമ്മം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യ മന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർ വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, അസദുദ്ധീൻ ഉവൈസി എം.പി., ഇ.അഹമ്മദ് എം.പി, ശ്രീ.രമേശ് ചെന്നിത്തല,പി.കെ കുഞ്ഞാലികുട്ടി,സി.എൻ ബാലകൃഷ്ണൻ, കോട്ടുമല ബാപ്പു മുസ്ലിയാർ,കെ.ആലി കുട്ടി മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ,ഹമീദ് ഫൈസി അമ്പലക്കടവ്, തുടങ്ങിയവർ ആശംസ നേരും. ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കാൻ നിങ്ങൾ ഏവരെ യും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുകയാണ് തൃശ്ശൂറിലെ സമർഖന്ദ് എന്ന മഹാ നഗരിയിലേക്ക്.
Tuesday, 17 February 2015
GRAND FINALE @SAMARQAND,TRICHUR
Subscribe to:
Comments (Atom)